കളക്ടറേറ്റ് ധർണ

Friday 01 October 2021 12:00 AM IST

ആലപ്പുഴ: റേഷൻ കടകൾ വഴി വിതരണം നടത്തിയ ഭക്ഷ്യ കിറ്റിന്റെ കമ്മിഷൻ കുടിശിഖ അനുവദിക്കുക, കൊവിഡ് മൂലം മരിച്ച റേഷൻ വ്യാപാരി - സെയിൽസ്മാൻമാരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക, സർക്കാർ ഏർപ്പെടുത്തിയ കൊവി‌ഡ് പരിരക്ഷ എല്ലാവിധ രോഗങ്ങൾക്കും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ നടത്തുന്നു. ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കുന്ന ധർണ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ അദ്ധ്യക്ഷനാകും.