ചക്രപുരം ക്ഷേത്രം ധ്വജപ്രതിഷ്ഠ

Thursday 30 September 2021 11:02 PM IST

ചെറുവത്തൂർ : ചക്രപുരം നരസിംഹ ലക്ഷ്‌മി നാരായണ ശ്രീകൃഷ്‌ണ ക്ഷേത്രം ധ്വജപ്രതിഷ്‌ഠ മഹോത്സവവും ഉപദേവിമാരുടെ പ്രതിഷ്‌ഠ കലശ മഹോത്സവവും കെട്ടിക്കോലവും ഭാഗവതസത്രവും ദശാവതാര ചന്ദന ചാർത്തും എപ്രിൽ 12 മുതൽ 23 വരെ നടക്കുമെന്ന്‌ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പുരാതനമായ ക്ഷേത്രം ജനങ്ങളുടെ സഹകരണത്തോടെയാണ്‌ പുനർ നിർമ്മിച്ചത്‌. ക്ഷേത്ര മതിൽ, ഉപദേവ ക്ഷേത്രം, സരസ്വതി മണ്ഡപം, കല്ല്യാണ മണ്ഡപം, ശില പാകൽ തുടങ്ങിയവയുടെ നിർമാണങ്ങളും നടന്നു വരികയാണ്‌. ഒന്നര കോടി രൂപയാണ്‌ നിർമാണ ചെലവ്‌ കണക്കാക്കുന്നത്‌. ജനങ്ങളിൽ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ചാണ്‌ പ്രവൃത്തികൾ നടന്നുവരുന്നത്‌. ഉത്സവത്തിന്‌ മുമ്പ്‌ തന്നെ മുഴുവൻ പ്രവൃത്തിയും പൂർത്തികരിക്കേണ്ടതുണ്ട്‌. വാർത്ത സമ്മേളനത്തിൽ കരിമ്പിൽ കൃഷ്‌ണൻ, കെ എൻ വാസുദേവൻ നായർ, ആർ പ്രദീപ്‌കുമാർ, ഡോ. കെ പി ശശിധരൻ, ഡോ.കെ.വി. ഭാസ്‌കരൻ, എ. കെ. ചന്ദ്രൻ, പി ടി ഹരിഹരൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement