കപിൽ സിബലിനെ പിന്തുണച്ച് ശശി തരൂർ

Friday 01 October 2021 12:04 AM IST

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച മുതിർന്ന നേതാവ് കപിൽ സിബലിന് പിന്തുണയും അദ്ദേഹത്തിന്റെ വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ആക്രമണത്തെ അപലപിച്ചും ശശി തരൂർ എം.പി.

കപിൽ സിബൽ യഥാർത്ഥ കോൺഗ്രസുകാരനാണെന്ന് എല്ലാവർക്കും അറിയാമെന്നും ജനാധിപത്യ പാർട്ടിയെന്ന നിലയിൽ അദ്ദേഹത്തിന് പറയാനുള്ളത് കേൾക്കേണ്ടതുണ്ടെന്നും തരൂർ ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിക്കെതിരെ പാർട്ടിയെ ശക്തിപ്പെടുത്താനാണ് മുൻഗണന നൽകേണ്ടത്. കപിൽ സിബിന്റെ വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചീഞ്ഞ തക്കാളി എറിഞ്ഞതും വാഹനം കേടാക്കിയതും തനി ഗുണ്ടായിസമാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. സ്ഥിരം പ്രസിഡന്റില്ലാത്ത കോൺഗ്രസിൽ തീരുമാനമെടുക്കാൻ ആളില്ലെന്ന് സിബൽ വിമർശിച്ചിരുന്നു.