കോൺഗ്രസിൽ വീണ്ടും ചോർച്ച: സോളമൻ അലക്സ് സി.പി.എമ്മിലേക്ക്

Friday 01 October 2021 12:15 AM IST

തിരുവനന്തപുരം: പുനഃസംഘടനയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ പ്രതിസന്ധികൾക്കിടെ, ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും, സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റുമായ സോളമൻ അലക്സ് പാർട്ടി വിട്ടു. സമീപകാലത്തായി കോൺഗ്രസ് വിടുന്ന നാലാമത്തെ പ്രമുഖനാണിദ്ദേഹം. കെ.പി. അനിൽകുമാർ, പി.എസ്. പ്രശാന്ത്, ജി. രതികുമാർ എന്നിവരെപ്പോലെ സോളമൻ അലക്സും സി.പി.എമ്മിലേക്ക് പോകാനാണ് തയാറെടുക്കുന്നത്. ഇന്ന് എ.കെ.ജി സെന്ററിലെത്തിയേക്കും.

പത്ത് വർഷം കെ.പി.സി.സി സെക്രട്ടറിയും, ഏഴ് വർഷം യു.ഡി.എഫ് ജില്ലാ ചെയർമാനുമായിരുന്നു സോളമൻ അലക്സ്. പത്ത് വർഷമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റാണ്. തന്റെ രാജിയോടെ, ബാങ്കിന്റെ ഭരണം കോൺഗ്രസിന് നഷ്ടമാകുമെന്ന് സോളമൻ അലക്സ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ ബാങ്കിന്റെ ജനറൽ ബോഡി യോഗത്തിൽ വാർഷിക ബഡ്ജറ്റവതരിപ്പിച്ച സോളമൻ, സ്വന്തം ബഡ്ജറ്റിനെതിരെ വോട്ട് ചെയ്തത് മറ്റൊരു അപൂർവതയായി. ഇത് യോഗ ഹാളിൽ വാക്കേറ്റത്തിനും ബഹളത്തിനുമിടയാക്കി. പിന്നാലെയായിരുന്നു രാജി പ്രഖ്യാപനം. രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും മറ്റും അയച്ചുകൊടുത്തു

പത്ത് വർഷമായി കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് ഇതോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാകും. സോളമൻ അലക്സിന്റെ പിന്തുണയോടെ ബാങ്ക് ഭരണം പിടിക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടൽ. നെയ്യാറ്റിൻകര മേഖലയിൽ നാടാർ ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിൽ സോളമന് ചെറുതല്ലാത്ത സ്വാധീനമുണ്ടെന്ന് സി.പി.എം കാണുന്നു. സോളമന്റെ രാജിവാർത്ത വെളിപ്പെടുത്തി ആദ്യം ഫേസ്ബുക്കിൽ കുറിപ്പിട്ടതും സി.പി.എം എം.എൽ.എ കെ. ആൻസലനാണ്.

ഗ്രൂപ്പ് കളിയുടെ ഭാഗമായി നേതാക്കളെ അവഹേളിക്കുന്നതിനാലാണ് രാജിയെന്ന് സോളമൻ പറഞ്ഞു. മൂന്ന് തവണ സ്ഥാനാർത്ഥി പട്ടികയിൽ വന്നിട്ടും പരിഗണിച്ചില്ല. നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങൾ മത്സരിക്കാനായി ചോദിച്ചു. എ ഗ്രൂപ്പാണ് തന്നെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയത്. പാർട്ടി പുനഃസംഘടനയിൽ യോഗ്യമായ ഭാരവാഹിത്വം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ സഹകാരിയായ സോളമൻ അലക്സ് നെയ്യാറ്റിൻകരയിലെ ഗ്രാമ, മലയോര പ്രദേശങ്ങളിലെ കർഷകരെ സഹകരണ പ്രസ്ഥാനത്തോടടുപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചെന്ന് കെ. ആൻസലൻ എം.എൽ.എ ഫേസ്ബുക്കിൽ പ്രകീർത്തിച്ചു.

 കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്ക് ഭ​ര​ണം​ ​യു.​ഡി.​എ​ഫി​ന് ​ന​ഷ്ട​മാ​യി

സം​സ്ഥാ​ന​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ്സോ​ള​മ​ൻ​ ​അ​ല​ക്സ് ​കോ​ൺ​ഗ്ര​സ് ​വി​ട്ട​തോ​ടെ, പ​ത്ത് ​വ​ർ​ഷ​മാ​യി​ ​തു​ട​രു​ന്ന​ ​ബാ​ങ്ക് ​ഭ​ര​ണം​ ​യു.​ഡി.​എ​ഫി​ന് ​ന​ഷ്ട​മാ​യി.​ ​ബാ​ങ്കി​ൽ​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​ ​ഭ​ര​ണം​ ​ഉ​റ​പ്പാ​യി. 75​ ​അം​ഗ​ ​ഡ​യ​റ​ക്ട​ർ​ ​ബോ​ർ​ഡി​ലെ​ ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ്-​എ​മ്മി​ന്റെ ​ആ​റം​ഗ​ങ്ങ​ൾ​ ​പോ​യ​തോ​ടെ​ ,​യു.​ഡി.​എ​ഫ് ​അം​ഗ​ ​ബ​ലം​ 36​ആ​യി​ ​ചു​രു​ങ്ങി.​ ​മൂ​ന്നം​ഗ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ക​മ്മി​റ്റി​യി​ൽ​ ​സോ​ള​മ​ൻ​ ​അ​ല​ക്സി​നേ​യും​ ​ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന് ​ഇ​ട​തു​മു​ന്ന​ണി​ ​ഉ​റ​പ്പ് ​ന​ൽ​കി​യെ​ന്നാ​ണ​റി​യു​ന്ന​ത്.
കേ​ര​ളാ​ ​ബാ​ങ്ക് ​ക​ഴി​ഞ്ഞാ​ൽ​ ​സം​സ്ഥാ​ന​ത്ത് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ആ​സ്തി​യു​ള്ള​ ​ഈ​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഭ​ര​ണം​ ​പി​ടി​ക്കാ​ൻ​ ​ഇ​ട​തു​മു​ന്ന​ണി​ ​നേ​ര​ത്തെ​ ​ശ്ര​മം​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ബ​ഡ്ജ​റ്റ് ​യോ​ഗ​ത്തി​ൽ​ ​അ​വി​ശ്വാ​സ​പ്ര​മേ​യം​ ​കൊ​ണ്ടു​വ​രാ​നും​ ​ശ്ര​മി​ച്ചി​രു​ന്നു.​ ​അ​പ​ക​ടം​ ​മ​ണ​ത്ത​ ​യു.​ഡി.​എ​ഫ്,​ ഇ​തി​നെ​തി​രെ​ ​കോ​ട​തി​യി​ൽ​ ​നി​ന്ന് ​ഒ​രു​ ​മാ​സ​ത്തേ​ക്ക് ​സ്റ്റേ​ ​സ​മ്പാ​ദി​ച്ചു.​ ​ഇ​തോ​ടെ​യാ​ണ് ​ഇ​ട​തു​മു​ന്ന​ണി​ ​ത​ന്ത്രം​ ​മാ​റ്റി​യ​ത്.
വ​ർ​ഷ​ങ്ങ​ളാ​യി​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​പ്രാ​ഥ​മി​ക​ ​കാ​ർ​ഷി​ക,​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്കി​ലും,​ ​പി​ന്നീ​ട് ​സം​സ്ഥാ​ന​ ​കാ​ർ​ഷി​ക​ ​ഗ്രാ​മ​വി​ക​സ​ന​ ​ബാ​ങ്കി​ലുംപ്ര​സി​ഡ​ന്റാ​യി​രു​ന്ന​ ​സോ​ള​മ​ൻ​ ​അ​ല​ക്സി​നെ​തി​രാ​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളി​ൽ​ ​സ​ഹ​ക​ര​ണ​വ​കു​പ്പ് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​അ​ദ്ദേ​ഹം​ ​പാ​ർ​ട്ടി​ ​വി​ട്ട് ​ഇ​ട​തു​പ​ക്ഷ​ത്തേ​ക്ക് ​മാ​റു​ന്ന​തെ​ന്ന് ​യു.​ഡി.​എ​ഫ് ​നേ​താ​ക്കൾ ആ​രോ​പി​ക്കു​ന്നു. ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​ബാ​ങ്ക് ​യോ​ഗ​ത്തി​ലെസം​ഘ​ർ​ഷ​ത്തി​നി​ടെ,​ ​യു.​ഡി.​എ​ഫി​ന്റെ​ 36​ ​അം​ഗ​ങ്ങ​ൾ​ ​ഇ​റ​ങ്ങി​പ്പോ​യി.

Advertisement
Advertisement