വീട്ടിലെ പൊടിശല്യം അകറ്റാം,​ അലർജിയും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

Friday 01 October 2021 12:18 AM IST

പൊടിശല്യം വീട്ടിനകത്തും പുറത്തും ആളുകൾക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. പൊടിശല്യം കാരണമുണ്ടാകുന്ന അലർജിയുടെ കാര്യം പറയുകയും വേണ്ട. വീട്ടിലാകട്ടെ പൊടി ശല്യം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വീട്ടമ്മാർക്കാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ദിനംപ്രതി വൃത്തിയാക്കിയാലും പൊടിയും അഴുക്കും പൂർണമായി മാറ്റാൻ കഴിയാറില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പൊടിശല്യത്തിന് ചെറുതായെങ്കിലും പരിഹാരം കണ്ടെത്താനാകും. വീട്ടിഷ പൊടി അടിഞ്ഞുകൂടുന്ന ചില സാധനങ്ങൾ. അവയെ വീട്ടിൽ നിന്ന് പുറത്താക്കിയാൽ തന്നെ പൊടിശല്യം ഒരു പരിധിവരെ കുറയ്ക്കാനാവും. .

അനാവശ്യ ഗൃഹോപകരണങ്ങള്‍ പഴയ കാര്‍പറ്റ്‌, ചവിട്ടി, പഴയ കർട്ടൻ, പഴയ മെത്ത, പഴയ പേപ്പറുകളും മാസികകളും എല്ലാം ഇതിൽപ്പെടും. പൊടി അടിഞ്ഞുകൂടുന്ന പ്രധാന വസ്ചു. കാര്‍പ്പറ്റ്‌ . അതുകൊണ്ട് ആദ്യം കാര്‍പറ്റ്‌ പൂര്‍ണമായും ഒഴിവാക്കണം. എന്നാൽ കാര്‍പ്പറ്റ് ഒഴിവാക്കാൻ സാധിക്കാത്തവർ അവ ദിവസവും വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്വം ക്ലീനര്‍ ഉപയോഗിച്ച് ഇവയിലെ പൊടി കളയാം.

ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടണം. ചെരുപ്പുകളും മറ്റും കഴിവതും വീടിന് പുറത്ത് ഷൂ റാക്കില്‍ വയ്ക്കാന്‍ ശ്രമിക്കുക. ഒരിക്കലും വീട്ടിനകത്ത് ചെരിപ്പിട്ട് കയറാനോ ചെരുപ്പ് ഉപയോഗിക്കാനോ പാടില്ല. ചെരുപ്പുകളില്‍ പൊടി വേഗം അടിഞ്ഞു കൂടും ഒപ്പം പുറത്തെ അഴുക്കും ചെരുപ്പുകളിലൂടെ ഉള്ളിലെത്തും . റോഡിനു അടുത്താണ് വീടെങ്കില്‍ ജനലുകള്‍ കഴിവതും അടച്ചിടുക. അതിരാവിലെയും രാത്രിയും ജനലുകള്‍ തുറന്നു വയ്ക്കാം. നല്ല ഡോര്‍ കര്‍ട്ടന്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക. - മരം കൊണ്ടുള്ള ഗൃഹോപകാരങ്ങള്‍ നിത്യവും നല്ല പോലെ തുടയ്ക്കാം. ചിതല്‍ പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണ എങ്കിലും വാര്‍ണിഷ് അടിക്കാം. ഇടയ്ക്കിടെ എല്ലാ ഫര്‍ണിച്ചറുകളും തുടയ്ക്കുക

പൊടിഅടഞ്ഞു കൂടി ഇരിക്കുന്ന മറ്റൊരു സ്ഥലം ആണ് വീട്ടിലെ ഫാനുകള്‍. ഫാനിലെ പൊടി ആഴ്ചതേ‍ാറും തുടയ്ക്കണം. ചൂട് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന എസി വാങ്ങുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. എയര്‍ കണ്ടിഷണറുകള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള 'ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍'ഉള്ളവ വാങ്ങുന്നതും നല്ലതാണ്.

Advertisement
Advertisement