ശുചീകരണ യജ്ഞം

Friday 01 October 2021 12:25 AM IST

പാലോട്:പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് സേവാ സമർപ്പൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി പുഴയോരം ശുചീകരിക്കുന്ന പരിപാടി പാലോട് വാമനപുരം നദീതീരത്ത് നടന്നു.ബി.ജെ.പി വാമനപുരം മണ്ഡലം പ്രസിഡന്റ് രജികുമാർ ഉദ്ഘാടനം ചെയ്തു. നന്ദിയോട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിനു ജനമിത്ര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം നന്ദിയോട് സതീശൻ, മണ്ഡലം ജനറൽ സെക്രട്ടറി വെള്ളയംദേശം അനിൽ,പ്രശാന്ത് കല്ലറ,ബിജു ത്രിവേണി ബിനീഷ് പാലുവള്ളി, എൻ.സി.ചന്ദ്രദാസ്,വിഷ്ണു നന്ദിയോട്,രജ്ഞിത്ത് ഗോപൻ എന്നിവർ നേതൃത്വം നൽകി.