ശുചീകരണ വാരാചരണം,​ ഗാന്ധിസ്മൃതി സമ്മേളനം

Friday 01 October 2021 12:35 AM IST

ബാലരാമപുരം: വണിഗർ തെരുവ് നവതാര ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് ശുചീകരണ വാരാചരണവും ഗാന്ധിസ്മൃതി സമ്മേളനവും നടക്കും. രാവിലെ 7ന് വണിഗർ തെരുവിലേയും ലക്ഷംവീട് കോളനിയിലേയും നടപ്പാത ശുചീകരിക്കും. തുടർന്ന് ചരിത്രശേഷിപ്പുകളായ കൽചെക്കുകളെ സംരക്ഷിത സ്മാരകങ്ങളായി നിലനിറുത്തി പരിസര ശുചീകരണവും അലങ്കാര ചെടികളും ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിക്കലും നടക്കും.

വൈകിട്ട് 4ന് സ്വാതന്ത്ര്യസമര ക്വിസ് മത്സരം. 5ന് നടക്കുന്ന ഗാന്ധിസ്മൃതി സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ ഉദ്ഘാടനം ചെയ്യും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. അനിത അദ്ധ്യക്ഷത വഹിക്കും. സാഹിത്യകാരൻ തലയൽ മനോഹരൻനായർ ഗാന്ധിസ്മൃതി പ്രഭാഷണം നടത്തും. സിറ്റിസൺ ഫോറം സെക്രട്ടറി എ.എസ്. മൻസൂർ,​ പൊതുഭരണ വകുപ്പ് സെക്ഷൻ ഓഫീസർ എസ്.എച്ച്. ഷമീംഖാൻ തുടങ്ങിയവർ സംസാരിക്കും. ഗ്രന്ഥശാലക്ക് കീഴിൽ എസ്.എസ്.എൽ.സി,​ പ്ലസ് ടു,​ ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കും.