കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കണം

Friday 01 October 2021 12:54 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് നിറുത്തിയ എല്ലാ സർവീസുകളും പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് (എം)​ ആറ്റിങ്ങൽ നിയോജക മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബേന്നി കാക്കാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എ.എം.സാലി അദ്ധ്യക്ഷത വഹിച്ചു. കുറക്കട വിക്രമൻ,​ ജെ. സഹായദാസ് നാടാർ,​ സി.ആർ. സുനു,​ കമലാലയം മനോജ്,​ ജോസ് പ്രകാശ്,​ എം. റഫീക്,​ വിക്രമൻ മാവിൻമൂട്,​ ആറ്റിങ്ങൽ ഉണ്ണിക്കൃഷ്ണൻനായർ,​ സന്തോഷ് യോഹന്നാൻ,​ ബാബു,​ എൻ. ചന്ദ്രശേഖരൻ നായർ,​ എൻ. തങ്കപ്പൻ,​ അഡ്വ. കിളിമാനൂർ സുരേഷ്,​ കെ. സുധാകരൻ,​ അഡ്വ.ആർ. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement