കേന്ദ്രമന്ത്രി വി. മുരളീധരൻ ഇന്ന് ജില്ലയിൽ

Friday 01 October 2021 3:14 AM IST

തൃശൂർ: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇന്ന് ജില്ലയിൽ. വൈകീട്ട് നാലിന് ഹോട്ടൽ ഗരുഡ ഇന്റർനാഷണലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെ ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കും. അഞ്ചിന് ബി.ജെ.പി ജില്ലാ മുൻ അദ്ധ്യക്ഷനായിരുന്ന പി.എം. ഗോപിനാഥ് അനുസ്മരണ സമ്മേളനത്തിലും പങ്കെടുക്കും. ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ്.

Advertisement
Advertisement