ജില്ലയില്‍ 1,918 പേര്‍ക്ക് കൂടി കൊവിഡ്

Friday 01 October 2021 3:16 AM IST

തൃശൂർ: ജില്ലയിൽ 1,918 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2,572 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,760 ആണ്. തൃശൂർ സ്വദേശികളായ 67 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,90,006 ആണ്. 4,78,320 പേർ രോഗമുക്തരായി. ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.55%.