മിത്രനികേതൻ കെ.വി.കെയിൽ മുഖാമുഖം

Friday 01 October 2021 3:31 AM IST

വെള്ളനാട്:മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം ആര്യനാട് പഞ്ചായത്തിലെ പ്രമുഖ കർഷകർക്കായി സംഘടിപ്പിച്ച കർഷക-ശാസ്ത്രജ്ഞ മുഖാമുഖം പരിപാടി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.ബിനു ജോൺ സാം ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളിൽ ഹോർട്ടികൾചർ വിഭാഗം സ്പെഷ്യലിസ്റ്റ് മഞ്ചു തോമസ്,സസ്യ രോഗ കീട നിയന്ത്രണ വിഭാഗം സ്പെഷ്യലിസ്റ്റ് ബിന്ദു.ആർ.മാത്യൂസ്,ആഗ്രോണമി വിഭാഗം സ്പെഷ്യലിസ്റ്റ് ജ്യോതി റെയിച്ചൽ വർഗ്ഗീസ്,അഗ്രിക്കൽച്ചറൽ എഞ്ചിനീയറിംഗ് വിഭാഗം സ്പെഷ്യലിസ്റ്റ് ജി.ചിത്ര,ഹോം സയൻസ് വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ.ഐ.ദേവിക എന്നിവർ കർഷക സംശയ നിവാരണം നടത്തി.

Advertisement
Advertisement