ശ്മശാന നിർമ്മാണം കൊടിതൂക്കിമലയെ കളങ്കപ്പെടുത്തുമെന്ന്

Friday 01 October 2021 3:33 AM IST

നെയ്യാറ്റിൻകര: പെരുമ്പഴുതൂർ കോട്ടൂർ അയണിയറത്തല പട്ടികജാതി കോളനിയിൽ ശ്മശാനം നിർമ്മിക്കാനായുള്ള നഗരസഭയുടെ തീരുമാനം ശ്രീനാരായണ ഗുരുദേവന്റെ തപസിനാൽ പ്രസിദ്ധി നേടിയ കൊടിതൂക്കിമലയെ കളങ്കപ്പെടുത്തുമെന്നും പനങ്ങാട്ടുകരിയിൽ സേവാസാധന എന്ന സംഘടന വാങ്ങി നൽകിയ സ്ഥലത്ത് ശ്മശാനം നിർമ്മിക്കാൻ നഗരസഭ തയ്യാറാകണമെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.കെ. അശോക് കുമാർ, ഡി.സി.സി സെക്രട്ടറി മാരായമുട്ടം സുരേഷ്, നഗരസഭാ ആരോഗ്യകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് ഫ്രാങ്ക്ളിൻ, പെരുമ്പഴുതൂർ മണ്ഡലം പ്രസിഡന്റ് കെ. രാജശേഖരൻ നായർ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോട്ടൂർ കോളനിയും കൊടിതൂക്കിമലയും തമ്മിൽ 500 മീറ്രറോളം അകലമാണുളളത്. ഇവിടെ ശ്മശാനം വരുന്നതോടെ കൊടിതൂക്കി മലയിലെ ഗുരുദേവക്ഷേത്രത്തിലെയും മുരുകക്ഷേത്രത്തിലെയും ആചാരാനുഷ്ഠാനങ്ങൾക്ക് തടസമുണ്ടാകുമെന്നും ഇവർ പറഞ്ഞു.