'കളിമുറ്റം ഒരുക്കാം' ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന്

Friday 01 October 2021 3:54 AM IST

തൃശൂർ: ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 'കളിമുറ്റം ഒരുക്കാം' എന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടർ ടി.വി. മദനമോഹനൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വരടിയം ഗവ.യു.പി സ്‌കൂളിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടനം രാവിലെ 10.30ന് സ്പീക്കർ
എം.ബി രാജേഷ് നിർവഹിക്കും. രമ്യഹരിദാസ് എം.പി, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാകും. ഗ്രാമ, ബ്ലോക്ക്‌, നഗരസഭാ, കോർപറേഷൻ തലങ്ങളിലും ഒക്ടോബർ രണ്ടിന് ഉദ്ഘാടനം നടക്കും. ഒക്ടോബർ 8ന് സമാപിക്കും. വാർത്താസമ്മേളനത്തിൽ ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ടി.എസ് ശുഭ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, ജി.യു.പി.എസ് വരടിയം പ്രധാനാദ്ധ്യാപിക എൻ.പി. മാലിനി എന്നിവർ പങ്കെടുത്തു.

Advertisement
Advertisement