പൃഥ്വിയുടെ ഗ്യാരേജിൽ പുതിയ അതിഥി 

Saturday 02 October 2021 4:52 AM IST

മലയാള സി​നി​മയി​ൽ വാ​ഹ​ന​ക​മ്പ​മു​ള്ള​ ​ അഭി​നേതാക്കളി​ലൊരാളാണ് പൃ​ഥ്വി​രാ​ജ്.​ ​ലം​ബോ​ർ​ഗി​നി​ ​ഹു​റാ​കാ​ൻ​ ​സ്‌​പോ​ർ​ട്‌​സ് ​കാ​ർ​ ​മു​ത​ൽ​ ​റേ​ഞ്ച് ​റോ​വ​ർ​ ​വോ​ഗ്,​ ​പോ​ർ​ഷെ ​ക​യീ​ൻ​ ​തു​ട​ങ്ങി​യ​ ​എ​സ്‌​യു​വി​ക​ൾ ഉൾപ്പെടെയുള്ള ​ ​ ആഡംബരക്കാറുകൾ ​പൃ​ഥ്വി​യു​ടെ​ ​ഗ്യാ​രേ​ജി​ലു​ണ്ട് .​ ​ഇക്കൂട്ടത്തി​ലേക്ക് ​മി​നി​ ​കൂ​പ്പ​റി​ന്റെ​ ​പു​തി​യ​ ​വേ​ർ​ഷ​ൻ​ ​സ്വ​ന്ത​മാ​ക്കി​യ​ി​ക്കുകയാണ് താരം. ​ ​മി​നി​ ​കൂ​പ്പ​റി​ന്റെ ഇൗ പുതി​യ ​ ​പ​തി​പ്പി​ന് ​ഏ​ക​ദേ​ശം​ 46 ല​ക്ഷം​ ​രൂ​പ​യാ​ണ് ​എ​ക്‌​സ്‌​ഷോ​റൂം​ ​വി​ല.​ ​പു​തി​യ​ ​അ​തി​ഥി​ക്കൊ​പ്പം​ ​ പൃഥി​രാജ് സു​പ്രി​യ​യെ​ ​ചേ​ർ​ത്തു​പി​ടി​ച്ചു​ ​നി​ൽ​ക്കു​ന്ന​ ​ചി​ത്ര​ങ്ങൾ സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗമാണ്.​ ​ഈ​ ​വ​ർ​ഷാദ്യം,​ ​സു​പ്രി​യ​ ​ടാ​റ്റ​ ​സ​ഫാ​രി​ ​അ​ഡ്വ​ഞ്ച​ർ​ ​പേ​ഴ്‌​സ​ണ​ൽ​ ​എ​ഡി​ഷ​ൻ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

Advertisement
Advertisement