സിവിൽ സർവീസ് പരിശീലന ക്ലാസ്
Monday 04 October 2021 12:30 AM IST
കോട്ടയം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലേബർ എംപ്ലോയ്‌മെന്റിന്റെ കിലെ സിവിൽ സർവീസ് അക്കാഡമി സിവിൽ സർവീസ് പ്രിലിമിനറി ഓൺലൈൻ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. എട്ടുമാസത്തെ കോഴ്‌സിന് വിവിധ ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസം, വയസ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ക്ഷേമനിധി ബോർഡിൽനിന്നുള്ള ബന്ധുത്വ സർട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കണം. വിശദവിവരവും അപേക്ഷ ഫോമും www.kile.kerl.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481 2585510.