ഗാന്ധിജയന്തി വിജയദിനമാക്കി ബി.ഡി.ജെ.എസ്

Sunday 03 October 2021 10:31 PM IST

തൃശൂർ: ഗാന്ധി ജയന്തിദിനത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന എൻ.ഡി.എ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആരോഗ്യ പ്രവർത്തകർക്കും ആദരം അർപ്പിച്ച് ബി.ഡി.ജെ.എസ് തൃശൂർ നിയോജക മണ്ഡലത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു. ജില്ലാ മെഡിക്കൽ കാര്യാലയത്തിലെ ഡോ. ജയന്തി, ഡോ. പ്രേംകുമാർ, ഡോ. ഉമാമഹേശ്വരി, ഡോ. ബീന മൊയ്തീൻ, ഡോ. കാവ്യ എന്നിവരെ മെമന്റോ നൽകി ബി.ഡി.ജെ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷ അഡ്വ. സംഗീത വിശ്വനാഥൻ ആദരിച്ചു. ജീവിതം തന്നെയാണ് സന്ദേശമെന്ന് വ്യക്തമാക്കിയ മഹാത്യാഗിയുടെ ജന്മദിനത്തിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച കൊവിഡ് യുദ്ധപോരാളികൾക്ക് ആദരവ് അർപ്പിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് അവർ പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ അദ്ധ്യക്ഷൻ സി. ഡി ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ കാര്യാലയത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മധുരം വിതരണം ചെയ്തു. മണ്ഡലം ഭാരവാഹികളായ കെ.എസ് സുബിൻ, സഞ്ജു പള്ളിപ്പുറം, ബി.ഡി.വൈ.എസ് യൂത്ത് പ്രസിഡന്റ് രാധാകൃഷ്ണൻ, ജോർജ്ജുകുട്ടി, സുരേഷ് , രഘു, സുധൻ പുളിക്കൽ, വിജയൻ, സെബാസ്റ്റ്യൻ, ഗോപിനാഥൻ, പ്രവീൺകുമാർ, സന്തോഷ് , മോഹൻദാസ് , സന്തോഷ് കിളവൻ പറമ്പിൽ, ഗോപകുമാർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.