കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികൾ ജനങ്ങളെ സഹായിക്കാൻ : വി.ഡി സതീശൻ

Sunday 03 October 2021 10:47 PM IST

തൃശൂർ: ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ സഹായിക്കുക എന്നുള്ളതാണ് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ ഉത്തരവാദിത്വമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. വി. ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റികളുടെ രൂപീകരണത്തിന്റെ ഉദ്ഘാടനം ഒല്ലൂക്കര മണ്ഡലത്തിലെ 58ാം നമ്പർ ബൂത്തിൽ നിർവഹിക്കുകയായിരുന്നു വി.ഡി സതീശൻ. നേരിട്ടുള്ള ഇടപെടൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കും. മാത്രമല്ല ഇടതുപക്ഷത്തിന്റെ നുണപ്രചരണങ്ങളെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പതിനാലായിരം യൂണിറ്റ് കമ്മിറ്റികൾ കോൺഗ്രസ് ജന്മദിനമായ ഡിസംബർ 28ന് മുൻപായി രൂപീകരിക്കുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ആദ്യഘട്ടത്തിൽ മണ്ഡലത്തിൽ 34 യൂണിറ്റുകളാണ് രൂപീകരിക്കുന്നത്. നേതാക്കളായ ടി.എൻ പ്രതാപൻ എം.പി, പി.എ മാധവൻ, ജോസഫ് ചാലശ്ശേരി, എം.പി വിൻസെന്റ്, ടി.യു രാധാകൃഷ്ണൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, എൻ.കെ സുധീർ, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയൽ, കെ.ബി ശശികുമാർ , എ. പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു

Advertisement
Advertisement