ഇന്നലെ കൊവിഡ് 700
Monday 04 October 2021 12:00 AM IST
ആലപ്പുഴ: ജില്ലയിൽ ഇന്നലെ 700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6,735 ആയി. 677 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.46 ശതമാനമാണ്. 1,033 പേർ രോഗമുക്തരായി.