ഒരുനാൾ വരും, മുഖ്യമന്ത്രി​യാകും: ചെ​ന്നി​ത്തല

Monday 04 October 2021 12:33 AM IST

ഹ​രി​പ്പാ​ട്:​ ​കേ​ര​ള​ത്തി​ന്റെ​ ​മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ​ ​താ​ൻ​ ​ആ​ഗ്ര​ഹി​​​ച്ചിരുന്നുവെ​ന്നും​ ​ഒ​രു​നാ​ൾ​ ​താ​ൻ ല​ക്ഷ്യം​ ​നേ​ടു​മെ​ന്നും​ ​ര​മേ​ശ് ​ചെ​ന്നി​​​ത്ത​ല എം.എൽ.എ.​ ​ഹ​രി​പ്പാ​ട് ​താ​ജു​ൽ​ ​ഉ​ല​മ​ ​എ​ഡ്യൂ​ക്കേ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ന​ട​ന്ന​ ​മെരി​റ്റ് ​അ​വാ​ർ​ഡ് ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​വേ​യാ​ണ് ​ചെ​ന്നി​​​ത്ത​ല മ​ന​സ് തു​റ​ന്ന​ത്.
ത​ന്റെ​ ​ആ​ഗ്ര​ഹം​ ​ന​ട​ന്നി​​​ല്ലെ​ങ്കി​​​ലും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​നി​റുത്തി​യി​ട്ടി​ല്ലെ​ന്നും​ ​ഉ​ന്ന​തി​യി​ലെ​ത്താ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ​ദാ​സ​മ​യവും​ ​ആ​ഗ്ര​ഹി​ക്ക​ണ​മെ​ന്നും ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​മോ​ട്ടി​വേ​ഷ​ൻ​ ​ന​ൽ​ക​വേ​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി​.
മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ താ​ൻ​ ​ഇ​നി​യും​ ​സ്വ​പ്നം​ ​കാ​ണു​മെ​ന്നും​ ​അ​തി​നാ​യി​ ​പ്ര​യ​ത്നി​ക്കു​മെ​ന്നും​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ഇ​തു​പോ​ലെ​ ​സ്വ​പ്നം​ ​കാ​ണ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​തി​​​ര​ഞ്ഞെ​ടു​ത്ത് ​അ​വി​ട​ങ്ങ​ളി​ൽ​ ​സ്കോ​ള​ർ​ഷി​പ്പോ​ടു​കൂ​ടി​ ​പ​ഠി​ക്കാ​ൻ​ ​ശ്ര​മിക്ക​ണം.​ ​ന​മ്മെ​ ​കാ​ത്തി​രി​ക്കു​ന്ന​ ​അ​വ​സ​ര​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​ ​അ​ത് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ​ ​ക​ഴി​യ​ണം.​ ​വെ​ല്ലു​വി​ളി​ക​ളെ​ ​അ​വ​സ​ര​ങ്ങ​ളാ​ക്കി​ ​മാ​റ്റാ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​ഴി​യ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​യു.എം​. ഹ​നീ​ഫ​ ​മു​സ്ലി​യാ​ർ​ ​അ​ദ്ധ്യ​ക്ഷ​നായി.