സാമ്പത്തിക സർവേ: മൊബൈൽ ആപ്പ് പ്രായോഗികമല്ലെന്ന് എൻ.എസ്.എസ്

Monday 04 October 2021 12:45 AM IST

കോട്ടയം: മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക, സാമൂഹിക പിന്നാക്കാവസ്ഥ കണ്ടെത്താനുള്ള സർവേക്ക് മൊബൈൽ ആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്തിയാൽ യഥാർത്ഥ ചിത്രം കിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഭവനങ്ങൾ സന്ദർശിച്ച് വിവരശേഖരണം നടത്താതെ തദ്ദേശവാർഡുകളിലെ ഏറ്റവും പിന്നാക്കമുള്ള അഞ്ചുവീതം കുടുംബങ്ങളെ സംബന്ധിച്ച് മൊബൈൽആപ്പ് ഉപയോഗിച്ച് വിവരശേഖരണം നടത്താനാണ് തീരുമാനം. ഇതിലൂടെ എങ്ങനെ പിന്നാക്കം നിൽക്കുന്നവരുടെ യഥാർത്ഥചിത്രം കിട്ടുമെന്ന് മനസിലാകുന്നില്ല. സെൻസസ് മാതൃകയിൽ യോഗ്യരായ ഉദ്യോഗസ്ഥരെക്കൊണ്ട് നടത്തേണ്ട വിവരശേഖരണത്തിന് അർഹിക്കുന്ന പരിഗണന നൽകാതെ പ്രഹസനം മാത്രമായി ഇത് അവസാനിക്കും. മുന്നാക്ക സമുദായങ്ങളെയും സർക്കാരിനെയും സംബന്ധിച്ച് സർവേ വിവരം ആധികാരിക രേഖയാണെന്ന കരുതൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.