ചിത്ര രചനാ മത്സരം
Monday 04 October 2021 12:44 AM IST
അമ്പലപ്പുഴ: ഗാന്ധി സ്മൃതി യാത്രയുടെ ഭാഗമായി ഗാന്ധി ദർശൻ സമിതി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി വിദ്യാർത്ഥികൾക്കായി ചിത്ര രചനാ മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗാന്ധിജിയുടെ ചിത്രം വരച്ച് 7ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ, നിസാർ വെള്ളാപ്പള്ളി, പ്രസിഡന്റ്, ഗാന്ധി ദർശൻ സമിതി, വെള്ളാപ്പള്ളി ഹൗസ്, വാണ്ടാനം എന്ന വിലാസത്തിലോ അയക്കുക. ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകും. ഫോൺ: 9633 639107, 9846 77 8508.