അഭേദാശ്രമത്തിൽ നവരാത്രി മഹോത്സവം

Monday 04 October 2021 2:42 AM IST

തിരുവനന്തപുരം: കിഴക്കേകോട്ട അഭേദാശ്രമത്തിൽ നവരാത്രി മഹോത്സവം 6ന് തുടങ്ങി 15ന് വിദ്യാരംഭത്തോടെ അവസാനിക്കും. ദിവസവും രാത്രി 7ന് ബ്രഹത് സംഗീത കേന്ദ്രത്തിന്റെ സഹകരണത്തോടെ നടക്കുന്ന നവരാത്രി സംഗീതോത്സവത്തിൽ വിവിധ ദിവസങ്ങളിലായി അച്യുത് ശങ്കർ, പി. പദ്മേഷ്, അനുരാധ വി.കെ, ശ്രീദേവ് രാജഗോപാൽ, ഡോ.പുഷ്‌പ കൃഷ്‌ണൻ, രമ്യ ജയറാം, വി.എസ്. നമിത ദേവ്, എസ്. സരസ്വതി, ബ്രഹത് സംഗീത കേന്ദ്രത്തിലെ വിദ്യാർത്ഥികൾ എന്നിവർ സംഗീത കച്ചേരികൾ അവതരിപ്പിക്കും. വൈകിട്ട് 5 മുതൽ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന ഭജനയും ഉണ്ടായിരിക്കും. വിദ്യാരംഭ ബുക്കിംഗ് ആശ്രമം ഓഫീസിൽ ആരംഭിച്ചു.