അക്ഷര ദേവിമാരുടെ ധ്യാന ശ്ലോക സമർപ്പണം ഇന്ന്

Monday 04 October 2021 2:50 AM IST

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്ന 51 അക്ഷരദേവിമാരുടെ ധ്യാന ശ്ലോക സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 12ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ തെക്കേനടയിലെ കോട്ടയ്‌ക്കകം കൃഷ്ണവിലാസം കൊട്ടാരത്തിൽ നടക്കും. പുഷ്പാഞ്ജലി സ്വാമി അച്യുത ഭാരതി രചിച്ച് കവടിയാർ കൊട്ടാരത്തിലെ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായിക്ക് കൈമാറുന്ന ധ്യാന ശ്ലോകങ്ങൾ തമ്പുരാട്ടി പൗർണമി കാവ് ക്ഷേത്രം തന്ത്രിയും ജ്യോതി ശാസ്ത്രജ്ഞനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന് അക്ഷര ദേവിമാരുടെ പ്രതിഷ്ഠയ്ക്കായി സമർപ്പിക്കും.