എസ്‌കേപ്പിൽ ഗായത്രി സുരേഷ് 

Tuesday 05 October 2021 4:59 AM IST

മലയാളം , ഹിന്ദി ,തെലുങ്ക് എന്നി ഭാഷകളിൽ പാൻ ഇന്ത്യൻ ത്രില്ലർ എസ്‌കേപ്പ് എത്തുന്നു. ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്‌ക്രീൻ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിക്കുന്നത്.ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ അകപ്പെട്ടു പോവുന്ന ഗർഭിണിയും സുഹൃത്തും അതിനെ തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് എസ്‌കേപ്പ് പറയുന്നത്. അരുൺ കുമാർ, സന്തോഷ് കീഴാറ്റൂർ , ഷാജു ശ്രീധർ, നന്ദൻ ഉണ്ണി, വിനോദ് കോവൂർ, ബാലൻ പാറക്കൽ, ദിനേശ് പണിക്കർ, രമേശ് വലിയശാല,സുധി കൊല്ലം, കൊല്ലം ഷാഫി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

Advertisement
Advertisement