പണംവേണ്ട , പിരിഞ്ഞാൽ  മതി 

Tuesday 05 October 2021 4:02 AM IST

നാഗചൈതന്യയുടെ 200കോടി ജീവനാംശം നിഷേധിച്ച് സാമന്ത

കുറച്ചുനാളുകളായിസോഷ്യൽമീഡിയയിലടക്കം നിറഞ്ഞു നിന്നിരുന്ന അഭ്യൂഹങ്ങൾക്ക് കഴിഞ്ഞ ദിവസം സ്ഥിരീകരണം നൽകിയിരിക്കുകയാണ് സമാന്തയും നാഗചൈതന്യയും. ഞങ്ങൾവേർപിരിയുകയാണെന്ന് ഇരുവരും തങ്ങളുടെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾവേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരങ്ങൾ പങ്കുവച്ച കുറിപ്പിൽ പറയുന്നു. കഠിനമായ ഈ സമയത്ത് പിന്തുണവേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്. നാലാം വിവാഹവാർഷികത്തിന് വെറും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് നാഗചൈതന്യയും സാമന്തയും വിവാഹമോചനം ഔദ്യോഗികമായി അറിയിച്ചത്.ഇതോടൊപ്പം വിവാഹമോചനംനേടുന്ന സാമന്തയ്ക്ക് ജീവനാംശമായി നാഗചൈതന്യയും കുടുംബവും നൽകാനിരുന്ന 200കോടി രൂപ നടി നിരസിച്ചെന്ന വാർത്തയും പുറത്തുവരുന്നുണ്ട്. മകനായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം ദൗർഭാഗ്യകരമെന്ന് നാഗാർജുന പ്രതികരിച്ചു.