വിവാദ പരാമർശം: എം.എൽ.എയ്ക്ക് സസ്‌പെൻഷൻ

Tuesday 05 October 2021 12:45 AM IST

ഗുവാഹത്തി: അ​സാമി​ലെ ധരാങ്​​​ ജി​ല്ല​യി​ലെ വി​വാ​ദ​മാ​യ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ പ്ര​കോ​പ​ന​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യതിന്​ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്​ ചെയ്​ത​ എം.​എ​ൽ.​എ ഷ​ർ​മാ​ൻ അ​ലി അ​ഹമ്മ​ദി​നെ കോൺഗ്രസ്​ സസ്​പെൻഡ്​ ചെയ്​തു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ്​ അഹമ്മദിനെ സസ്​പെൻഡ്​ ചെയ്​​തതെന്ന്​ കോൺഗ്രസ്​ പ്രസ്​താവനയിൽ അറിയിച്ചു.

1983ൽ ധരാങ്​ ജില്ലയിൽ അരങ്ങേറിയ പ്രക്ഷോഭത്തിനിടെ എട്ടുപേർ കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ചതിന്​ ​കോൺഗ്രസ്​ നേരത്തേ എം.എൽ.എയ്ക്ക്​ കാരണം കാണിക്കൽ നോട്ടീസ്​ അയച്ചിരുന്നു. മൂന്നുതവണ ഭാഗ്​പൂരിലെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ​ഷർമാൻ. അസംകാർ രക്തസാക്ഷികളായി കാണുന്ന അവരെ കൊലപാതകികൾ എന്നാണ്​ എം.എൽ.എ വിശേഷിപ്പിച്ചത്​.

ദി​സ്​​പൂ​രി​ലെ എം.​എ​ൽ.​എ ​ക്വാ​ർട്ടേഴ്​​സി​ൽ ​വ​ച്ച്​ ശ​നി​യാ​ഴ്ച​യാ​ണ്​ ഷ​ർ​മാ​ൻ അ​ലി​യെ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന്​ പ​ൻ​ബ​സാ​ർ പൊ​ലീ​സ്​ സ്റ്റേഷ​നി​ലെ​ത്തി​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ആ​ൾ അ​സം സ്റ്റു​ഡ​ന്റ്​​​സ്​ യൂ​ണി​യ​ൻ, ബി.​ജെ.​പി യൂ​ത്ത്​ വി​ങ്​ ബി.​ജെ.​വൈ.​എം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ്​ കേ​സെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്ത്​ ഉ​പ​തി​ര​​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി സാ​മു​ദാ​യി​ക സ്​​പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന പ്ര​സ്​​താ​വ​ന ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ സം​സ്ഥാ​ന കോ​ൺ​ഗ്ര​സും ഷ​ർ​മാ​ൻ അ​ലി​ക്ക്​​ നോ​ട്ടീ​സ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​ത്തി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.