കർഷക നേതാക്കൾക്ക് സുപ്രീംകോടതി നോട്ടീസ്
Tuesday 05 October 2021 12:49 PM IST
ന്യൂഡൽഹി: ഡൽഹി അതിർത്തിയിൽ റോഡ് ഗതാഗതം തടസപ്പെടുത്തി സമരം ചെയ്യുന്നതിനെതിരെ നോയിഡ സ്വദേശി നൽകിയ ഹർജിയിൽ 43 കർഷക സംഘടന നേതാക്കൾക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഹർജിയിൽ 43 കർഷക സംഘടന നേതാക്കളെക്കൂടി കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ ഹർജി നൽകിയിരുന്നു. ഇതിന്മേലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചത്. കേസ് അടുത്ത 20ന് വീണ്ടും പരിഗണിക്കും.
ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്, യോഗേന്ദ്ര യാദവ്, സംയുക്ത കിസാൻ മോർച്ച നേതാവ് ഡോ. ദർശൻ പാൽ, ഗുർണാം സിംഗ് എന്നിവർ ഉൾപ്പടെയാണ് 43 പേർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.