ഫ്രഞ്ച് ശതകോടീശ്വരൻ ബെ‌ർനാഡ് തപി അന്തരിച്ചു

Tuesday 05 October 2021 3:13 AM IST

പാരിസ്​: ഫ്രഞ്ച് ശതകോടീശ്വരനും മുൻ മന്ത്രിയുമായിരുന്ന ബെർണാഡ്​ തപി (78) അന്തരിച്ചു. ദീർഘകാലമായി അർബുദം ബാധിച്ച്​ ചികിത്സയിലായിരുന്നു. മാഴ്​സല്ലി ഫുട്​ബാൾ ക്ലബ്ബിന്റെ ചെയർമാനായിരുന്നു.

1990കളിൽ സോഷ്യലിസ്​റ്റ്​ സർക്കാരിന്റെ കാലത്ത്​ അർബൻ അഫയേഴ്​സ്​ മന്ത്രിയായിരുന്നു. പിന്നീട്​ ഫ്രഞ്ച്​, യൂറോപ്യൻ പാർലമെന്റുകളിൽ എം.പിയായി. ഒത്തുകളി വിവാദ​ത്തെ തുടർന്ന്​ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Advertisement
Advertisement