വ്യാജ ചെമ്പോല: ഗൂഢാലോചന അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രൻ

Tuesday 05 October 2021 12:15 AM IST

കോഴിക്കോട്: ശബരിമല വിഷയത്തിൽ മോൻസൺ മാവുങ്കൽ വ്യാജ ചെമ്പോല നിർമ്മിച്ചതിനു പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ചെമ്പോല ആധികാരികരേഖയായി കണ്ടത് സർക്കാരും സി.പി.എമ്മുമാണ്. സർക്കാർ ആവശ്യപ്പെട്ടിട്ടാണോ മോൻസൺ ചെമ്പോലയുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. നാട്ടിൽ ജാതികലഹവും മതസ്‌പർദ്ധയും സൃഷ്ടിക്കാൻ സർക്കാർ തന്നെ ശ്രമിച്ചുവെന്നത് വലിയ കുറ്റമാണെന്ന് സുരേന്ദ്രൻ മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.