രാജധാനിയിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി അഡ്മിഷൻ

Tuesday 05 October 2021 1:48 AM IST

തിരുവനന്തപുരം:രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷ ലാറ്ററൽ എൻട്രി (ഐ.ടി.ഐ,കെ.ജി.സി.ഇ, പ്ലസ്ടു, വി.എച്ച്.എസ്.ഇ) പ്രവേശനത്തിനായി ഇന്ന് നേരിട്ട് അഡ്മിഷൻ നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതും രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ഓപ്ഷൻ നൽകിയിട്ടുള്ളവരുമായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രാവിലെ 10.30ന് മുമ്പായി കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. ഫീസ്, എസ്.എസ്.എൽ.സി, പ്ലസ് ടു /വി.എച്ച്.എസ്.ഇ, ഐ.ടി.ഐ / കെ.ജി.സി.ഇ മാർക്ക് ലിസ്റ്റ്, ജാതി,വരുമാനം / ക്രീമിലെയർ, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ആധാർ കോപ്പി അടക്കമുള്ളവയുടെ അസൽ രേഖകളുമായി ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.polyadmission.org/let, 7025577773, 9020796829.