പൊതിച്ചോറിന്റെ രുചി ഒന്നു വേറെ തന്നെ, ആസ്വദിച്ച് കഴിച്ച് മോഹൻലാൽ, വീഡിയോ വൈറൽ
Tuesday 05 October 2021 5:08 AM IST
നല്ല വാട്ടിയ വാഴയിലയിൽ ചോറും ചമ്മന്തിയും ഓംലെറ്റും അച്ചാറുമൊക്കെ വച്ച് പൊതിഞ്ഞെടുക്കുന്ന പൊതിച്ചോറെന്ന് കേൾക്കുമ്പോഴേ വായിൽ കപ്പലോടും. മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനും സംഭവിച്ചത് അത് തന്നെ. നാടൻ വിഭവങ്ങൾ നിറഞ്ഞ പൊതിച്ചോർ കൊതിയോടെ കഴിക്കുന്ന മോഹൻ ലാലിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ ഉച്ചയ്ക്ക് ഊണായാണ് പൊതിച്ചോറെത്തിയത്. ഇലയിൽ പൊതിഞ്ഞ ചോറിനൊപ്പം ചമ്മന്തിയും ഓംലെറ്റും മീൻ പൊരിച്ചതും അച്ചാറുമൊക്കെ ഉണ്ട്. സുഹൃത്ത് സമീർ ഹംസയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് വീഡിയോ ആരാധകർ ഏറ്റെടുത്തു.