നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

Wednesday 06 October 2021 12:04 AM IST

കോട്ടയം : ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാൻ ഇന്ത്യ നിയമ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വനം - എക്‌സൈസ് ഉദ്യോഗസ്ഥർക്കായി ഓൺലൈൻ നിയമബോധവത്കരണ ക്ലാസ് നടത്തി. വനനിയമങ്ങളെക്കുറിച്ച് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രശ്മി രമേശ് ക്ലാസെടുത്തു. അബ്കാരി നിയമത്തെക്കുറിച്ച് നടത്തിയ ക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ പ്രസംഗിച്ചു.