ഉപാധികളോടെ കളിയാട്ടം നടത്താൻ അനുവദിക്കണം
Wednesday 06 October 2021 12:04 AM IST
കാഞ്ഞങ്ങാട്: ഉപാധികളോടെ കളിയാട്ട ഉത്സവങ്ങൾ നടത്താൻ അനുവദിക്കണമെന്ന് മക്കാകോടൻ തറവാട് വാർഷിക ജനറൽ ബോഡിയോഗം ആവശ്യപ്പെട്ടു. തറവാട്ടു കാരണവർ എം. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. എം.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എം.കെ വിനോദ് കുമാർ, എം.എം നാരായണൻ, എം. ദാമോദരൻ, എം. അജിത്ത്, എം. ലക്ഷ്മി, എം. ഗീത എന്നിവർ സംസാരിച്ചു. ഉന്നത വിജയം നേടിയ തറവാട്ട് അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ഭാരവാഹികൾ: എം.കെ ബാലകൃഷ്ണൻ (പ്രസിഡന്റ്), എം. സുകുമാരൻ (വൈസ് പ്രസിഡന്റ്), എം.എം നാരായണൻ (സെക്രട്ടറി), എം.കെ ഷാജി (ജോ: സെക്രട്ടറി ), എം. ദാമോദരൻ (ട്രഷറർ). മാതൃസമിതി: എം. ലക്ഷ്മി (പ്രസിഡന്റ്), എം. ഗീത (സെക്രട്ടറി).