നാലുപേരെ കൊന്ന നരഭോജി കടുവയെ കൊല്ലരുതെന്ന് മദ്രാസ് ഹൈക്കോടതി

Wednesday 06 October 2021 1:04 AM IST

ചെന്നൈ: തമിഴ്നാട്ടിലെ മസിനഗുഡിയിൽ നാടിനെയൊന്നാകെ ഭീതിയിലാഴ്ത്തി,​ നാലുമനുഷ്യരെയും മുപ്പതോളം കന്നുകാലികളെയും കൊന്നു തിന്ന നരഭോജി കടുവയെ വെടിവച്ചു കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും മദ്രാസ് ഹൈക്കോടതി തമിഴ്നാട് വനംവകുപ്പിന് നിർദ്ദേശം നൽകി.

രാജ്യത്ത് അവശേഷിക്കുന്ന കടുവകളുടെ എണ്ണം വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ടി-23 എന്ന് പേരിട്ട കടുവയെ വെടിവച്ചുവീഴ്ത്താൻ തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മൃഗസ്നേഹികൾ കോടതിയെ സമീപിക്കുകയായിരുന്നു.

നാലുപേരെ കൊന്ന കടുവയ്ക്കായി പത്ത് ദിവസത്തിലേറെയായി തെരച്ചിൽ തുടരുകയാണ്.

ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം പാ​ർ​ട്ടി നേ​താ​വു​മാ​യ ക​മ​ല​ഹാ​സ​നും ക​ടു​വ​യെ വെ​ടി​വ​ച്ചു​കൊ​ല്ല​രു​ത് ജീ​വ​നോ​ടെ പി​ടി​കൂ​ട​ണം എ​ന്ന് ആ​വ​ശ്യ​പ്പെട്ടിരുന്നു. കുങ്കിയാന, പ്രത്യേക പരിശീലനം കിട്ടിയ നായ്ക്കൾ,​ ഡ്രോൺ ക്യാമറകൾ തുടങ്ങി സർവ സന്നാഹങ്ങളുമായി 160ലേറെ പേരാണ് കടുവക്കായി മുതുമല ടൈഗർ റിസർവിലും പരിസര മേഖലകളിലും തെരച്ചിൽ തുടരുന്നത്. അ​തേ​സ​മ​യം, 13 വ​യ​സുള്ള ആ​ൺ​ക​ടു​വ​ ഇ​ര​തേ​ടി പി​ടി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ന്ന അ​വ​ശ​നി​ല​യി​ലാ​ണു​ള്ള​തെന്നാണ് നിഗമനം. അ​തി​നാ​ൽ​ത​ന്നെ മ​നു​ഷ്യ​ർക്കെതിരെ ഇനിയും ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മെ​ന്നാണ് നിഗമനം. ഗൂ​ഡ​ല്ലൂ​രി​ൽ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ ക​ടു​വ​യെ സ​ർ​ക്കാ​ർ ഇ​തു​വ​രെ പി​ടി​കൂടാത്തതിൽ ജനങ്ങൾ പ്രതിഷേധത്തിലാണ്.