സജീവന്റെ തിരോധാനം : ഡോഗ് സ്ക്വാഡ് പരിശോധന നടത്തി

Wednesday 06 October 2021 12:47 AM IST

അമ്പലപ്പുഴ: സി.പി.എം അംഗമായ മത്സ്യത്തൊഴിലാളിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വഷണം ഊർജിതമാക്കി. പുറക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡ് തോട്ടപ്പളളി പൊടിയന്റെ പറമ്പിൽ സജീവനെയാണ് (56) കഴിഞ്ഞ ബുധനാഴ്ച ഉച്ച മുതൽ കാണാതായത്.

സജീവൻ ജോലി ചെയ്ത തീരദേശം, ജോലി കഴിഞ്ഞ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് തോട്ടപ്പള്ളിയിൽ വന്നിറങ്ങിയ സ്ഥലം എന്നിവിടങ്ങളിലാണ് അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാർ, എസ്.എച്ച്.ഒ ദ്വിജേഷ് എന്നിവരുടെ മേൽനോട്ടത്തിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 10 ഓടെ ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12 വരെ നീണ്ടു.