വക്കം മൗലവി പ്രബന്ധ രചനാമത്സരം

Wednesday 06 October 2021 2:25 AM IST

തിരുവനന്തപുരം: ' വക്കം മൗലവിയും കേരള നവോത്ഥാനവും ' എന്ന വിഷയത്തിൽ വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ് കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധ രചനാമത്സരം നടത്തുന്നു. 10 പേജിൽ കവിയാതെ കോളേജ് മേധാവി സാക്ഷ്യപ്പെടുത്തിയ പ്രബന്ധങ്ങൾ 31നകം ചെയർമാൻ, വക്കം മൗലവി ഫൗണ്ടേഷൻ ട്രസ്റ്റ്, തേക്കുംമൂട്, തിരുവനന്തപുരം - 695035 എന്ന വിലാസത്തിൽ അയയ്ക്കണം. നവംബറിൽ നടത്തുന്ന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 10,000, 7,500, 5,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റുമാണ് സമ്മാനം. ഫോൺ: 0471 2304051, ഇ മെയിൽ- vmft.tvpm@gmail.com.

Advertisement
Advertisement