കാവൽ നവംബർ 25ന്, അഞ്ച് ചി​ത്രങ്ങളുമായി​ ഗുഡ് വി​ൽ വി​തരണരംഗത്തേക്ക്

Thursday 07 October 2021 6:21 AM IST

സു​രേ​ഷ് ​ഗോ​പി​യും​ ​ര​ൺ​ജി​പ​ണി​ക്ക​രും​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​നി​ഥി​ൻ​ ​ര​ൺ​ജി​പ​ണി​ക്ക​രു​ടെ​ ​കാ​വ​ൽ​ ​ന​വം​ബ​ർ​ 25​ന് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.​ഗു​ഡ്‌​വി​ൽ​ ​എ​ന്റ​ർ​ടെ​യ്‌​ൻ​മെ​ന്റ്‌​സി​ന്റെബാ​ന​റി​ൽ​ ​ജോ​ബി​ ​ജോ​ർ​ജ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഈ​ ​ചി​ത്രം​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത് ഗു​ഡ്‌​വി​ൽ​ ​ഡി​സ്ട്രി​ബ്യൂ​ഷ​നാ​ണ്.​ ​സാ​യാ​ ​ഡേ​വി​ഡ്,​ ​മു​ത്തു​മ​ണി,​ ​സു​രേ​ഷ് ​കൃ​ഷ്ണ,​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്ണ​ൻ,​ ​സാ​ദി​ഖ് ​എ​ന്നി​വ​രാ​ണ് ​കാ​വ​ലി​ലെ​ ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.ഷെ​യ്‌​ൻ​ ​നി​ഗം,​ ​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​സോ​ന​ ​ഒ​ലി​ക്ക​ൽ,​ ​ജെ​യിം​സ് ​ഏ​ലി​യ,​ ​ശ്രീ​രേ​ഖ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​ശ​ര​ത് ​മേ​നോ​ന്റെ​ ​വെ​യി​ൽ,​ ​ഉ​ണ്ണി​മു​കു​ന്ദ​നും​ ​അ​ഞ്ജു​കു​ര്യ​നും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​കു​ന്ന​ ​വി​ഷ്ണു​മോ​ഹ​ന്റെ​ ​മേ​പ്പ​ടി​യാ​ൻ,​ ​അ​മി​ത് ​ച​ക്കാ​ല​യ്ക്ക​ൽ,​ ​ജേ​ക്ക​ബ് ​ഗ്രി​ഗ​റി,​ ​ഷ​ഗു​ൺ​ ​ജ​സ്‌​വാ​ൽ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​അ​ഞ്ജ​ലി​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​എ​സ്.​ജെ.​ ​സീ​നു​വി​ന്റെ​ ​ജി​ബൂ​ട്ടി,​ ​അ​പ​ർ​ണാ​ ​ബാ​ല​മു​ര​ളി,​ ​സു​ദേ​വ് ​നാ​യ​ർ,​ ​ലാ​ൽ,​ ​ഉ​ർ​വ​ശി,​ ​അ​ർ​ച്ച​നാ​ ​ക​വി​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ള​വ​ത​രി​പ്പി​ക്കു​ന്ന​ ​അ​ശ്വി​ൻ​ ​തോ​മ​സ് ​പോ​ളി​ന്റെ​ ​ബ്ള​ഡി​ ​മേ​രി​ ​എ​ന്നി​വ​യാ​ണ് ​ഗു​ഡ്‌​വി​ൽ​ ​ഡി​സ്ട്രി​ബ്യൂ​ഷ​ൻ​ ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ ​മ​റ്റ് ​ചി​ത്ര​ങ്ങ​ൾ.