കവർച്ചാസംഘത്തിന്റെ അറസ്റ്റ്: തുമ്പായത് എച്ചിലാംവയലിലെ ദൃശ്യം

Wednesday 06 October 2021 11:28 PM IST

കാസർകോട്: സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കവർച്ചാ സംഘത്തെ പിടികൂടാൻ കാസർകോട് പോലീസ് നടത്തിയത് ശ്രമകരമായ ദൗത്യം. മലബാറിലെ മുഴുവൻ ജില്ലകളും കേന്ദ്രീകരിച്ചു നടത്തിയ രഹസ്യ അന്വേഷണത്തിന് ഒടുവിലാണ് രണ്ടു വയനാട് സ്വദേശികളും ഒരു തൃശ്ശൂരുകാരനും വലയിൽ കുടുങ്ങിയത്.

അന്വേഷണത്തിന്റെ ഭാഗമായി കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം 500 ലേറെ സി. സി.ടി.വി ക്യാമറ ദൃശ്യവും 100 ലേറെ വാഹനങ്ങളുമാണ് പരിശോധിച്ചത്.പയ്യന്നൂർ കാങ്കോൽ എച്ചിലാംവയലിലെ പറമ്പിൽ സ്വകാര്യ വ്യക്തി സ്ഥാപിച്ച സി. സി. ടി. വി കാമറയിൽ നിന്ന് ലഭിച്ച ദൃശ്യമാണ് അന്വേഷണത്തിൽ പ്രധാന തുമ്പായത്. ഈ ക്യാമറ കവർച്ച സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കോയമ്പത്തൂർ പോയി മറ്റൊരു കവർച്ച നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതായിരുന്നു പ്രതികൾ. കാസർകോട് നിന്ന് കവർച്ച നടത്തിയ പണത്തിൽ നിന്ന് 14 ലക്ഷം വീതം രണ്ടു പ്രതികൾക്ക് കിട്ടിയിരുന്നു.

Advertisement
Advertisement