സ്വർണക്കടത്ത്: ജുഡി. അന്വേഷണ സ്റ്റേ നീക്കാനുള്ള അപ്പീൽ മാറ്റി

Thursday 07 October 2021 12:30 AM IST

കൊച്ചി: സ്വർണക്കടത്തു കേസിൽ കേന്ദ്ര ഏജൻസികളു‌ടെ അന്വേഷണം ശരിയായ ദിശയിലാണോയെന്നു പരിശോധിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയോഗിച്ചതു സ്റ്റേ ചെയ്ത സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ പിഴവു തിരുത്തി സമർപ്പിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി മാറ്റി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി ഒക്ടോബർ 22 നു വീണ്ടും പരിഗണിക്കും.

 റ​മീ​സി​ന്റെ​ ​ത​ട​ങ്ക​ലി​നെ​തി​രായ ഹ​ർ​ജി​ ​ത​ള്ളി

ന്യൂ​ഡ​ൽ​ഹി​:​ ​ന​യ​ത​ന്ത്ര​ ​ബാ​ഗേ​ജ് ​സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​കെ.​ടി.​ ​റ​മീ​സി​ന്റെ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​നെ​തി​രെ​ ​സ​ഹോ​ദ​ര​ൻ​ ​കെ.​ടി.​ ​റൈ​ഷാ​ദ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​സു​പ്രീം​കോ​ട​തി​ ​ത​ള്ളി.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​എ.​എം.​ ​ഖാ​ൻ​വി​ൽ​ക്ക​ർ,​ ​ദി​നേ​ശ് ​മ​ഹേ​ശ്വ​രി,​ ​സി.​ടി.​ ​ര​വി​കു​മാ​ർ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​ത​ള്ളി​യ​ത്.​ ​റ​മീ​സ് ​ജു​ഡി​ഷ്യ​ൽ​ ​ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ൽ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന​ ​വാ​ദം​ ​സു​പ്രീം​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ല്ല.​ ​തീ​വ്ര​വാ​ദി​യെ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ​കു​റ്റ​സ​മ്മ​തം​ ​ന​ട​ത്തി​ച്ച​തെ​ന്ന് ​റ​മീ​സി​ന്റെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചെ​ങ്കി​ലും​ ​കോ​ട​തി​ ​ഇ​ത് ​മു​ഖ​വി​ല​യ്‌​ക്കെ​ടു​ത്തി​ല്ല.