ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് പഠനം

Friday 08 October 2021 1:37 AM IST

വാഷിംഗ്ടൺ: കൊവിഡ് വാക്‌സിൻ സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധശേഷി മാസങ്ങൾക്കകം തന്നെ ദുർബലമാകുന്നതായി പഠനറിപ്പോർട്ട്. പുരുഷന്മാരിലാണ് അതിവേഗത്തിൽ -പ്രതിരോധശേഷി കുറയുന്നതെന്നും റിപ്പോർട്ടിലുണ്ട്. ബൂസ്റ്റർ ഡോസിന്റെ ആവശ്യമാണ് പ്രധാനമായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

5000 ഇസ്രയേൽ ആരോഗ്യപ്രവർത്തർക്കിടയിൽ നടത്തിയ പഠനത്തിന്റെ ഫലം ന്യൂ ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിലാണ് പ്രസിദ്ധീകരിച്ചത്.ഫൈസർ വാക്‌സിനാണ് പഠനവിധേയമാക്കിയത്.

രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിനകം തന്നെ കൊവിഡിനെ ചെറുക്കാന്‍ ശരീരത്തിന് കരുത്തുപകരുന്ന ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നു. ആരംഭത്തിൽ കുത്തനെയും പിന്നീട് മിതമായ നിരക്കിലും ആന്റിബോഡിയുടെ അളവ് കുറയുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Advertisement
Advertisement