മനോജ് കെ. ജയന്റെ മാപ്പിളപ്പാട്ട് തരംഗമാകുന്നു

Friday 08 October 2021 6:45 AM IST

മനോജ്. കെ. ജയൻ ആലപിച്ച മാപ്പിളപ്പാട്ടായ മക്ക മദീനാ മുത്തുനബി തരംഗമാകുന്നു. വലിയവീട്ടിൽ ക്രിയേഷൻസിന്റെ ബാനറിൽ വി.ഐ. പോൾ നിർമ്മിച്ച് ഫൈസൽ പൊന്നാനി എഴുതി അർഷാദ് തൃശൂർ ഈണമിട്ട മക്കത്തെ ചന്ദ്രിക എന്ന സംഗീത ആൽബത്തിലേതാണ് ഈ പാട്ട്. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ പാട്ട് റിലീസ് ചെയ്തത്. മുൻപ് മനോജ് കെ. ജയൻ ആലപിച്ച ഹൗസ്‌ ബി റബ്ബിയെന്ന മാപ്പിളപ്പാട്ട് തരംഗമായിരുന്നു.