ബൈഡൻ - ഷി ഓൺലൈൻ ഉച്ചകോടി വർഷാവസാനം

Friday 08 October 2021 1:15 AM IST

വാഷിംഗ്ടൺ: ഈ വർഷം അവസാനം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും ഓൺലൈൻ ഉച്ചകോടി നടത്തുമെന്ന് വൈറ്റ് ഹൗസ്. യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനീസ് നയതന്ത്ര പ്രതിനിധി യാംഗ് ജിയ്ചീയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഉച്ചകോടി നടത്താമെന്ന ധാരണയിലെത്തിയെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Advertisement
Advertisement