ആര്യൻ ഖാൻ ജുഡിഷ്യൽ കസ്റ്റഡിയിൽ,​ എൻസിബിയുടെ ആവശ്യം തള്ളി കോടതി

Thursday 07 October 2021 7:35 PM IST

മുംബയ് : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ ജ്യുഡിഷ്യല്‍ കസ്റ്റഡിയില്‍ തുടരും. മറ്റ് എട്ട് പ്രതികളെയും പതിനാല് ദിവസത്തേക്ക് ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആര്യന്‍ ഖാനെ കസ്റ്റഡിയില്‍ വേണമെന്ന എന്‍സിബിയുടെ ആവശ്യം കോടതി തളളി. ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിച്ചതായും കോടതി പറഞ്ഞു

അതേസമയം . ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ രാവിലെ 11ന് വാദം കേള്‍ക്കും. അറസ്റ്റിലായവരിലൊരാള്‍ ആര്യനു ലഹരിമരുന്നു വിതരണം ചെയ്തതെന്നു നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആരോപിച്ചിരുന്നു. ആര്യനു ജാമ്യം നല്‍കരുതെന്നും വീണ്ടും കസ്റ്റഡിയില്‍ വേണമെന്നുമാണ് എന്‍.സി.ബി കോടതിയില്‍ ആവശ്യപ്പെട്ടത്. 8 പ്രതികളെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍.സി.ബി അപേക്ഷ നല്‍കി. ഇതുവരെ 17 പേരെ അറസ്റ്റു ചെയ്തതായും എന്‍.സി.ബി അറിയിച്ചു.

മുംബയില്‍നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ടാണ് എന്‍.സി.ബിയുടെ രഹസ്യ ഓപ്പറേഷനില്‍ പ്രതികള്‍

അറസ്റ്റിലായത്.