ബി.ജെ.പി തിരംഗ യാത്ര

Friday 08 October 2021 6:44 AM IST

മുടപുരം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബി.ജെ.പി മംഗലപുരം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ തിരംഗ യാത്ര നടത്തി. എ.ജെ കോളേജ് ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്ര മംഗലപുരം ജംഗ്ഷനിൽ സമാപിച്ചു.

ബി.ജെ.പി മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ഷൈജു ശാസ്തവട്ടത്തിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി പ്രതീഷ് തോന്നയ്ക്കൽ സ്വാഗതം പറഞ്ഞു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് കുടവൂർ, യുവമോർച്ച മംഗലപുരം പഞ്ചായത്ത് സമിതി പ്രസിഡന്റ് ജ്യോതിഷ് തോന്നയ്ക്കൽ, റിനിത തുടങ്ങിയവർ സംസാരിച്ചു. അരുൺകുമാർ, മീന അനിൽകുമാർ, തോന്നയ്ക്കൽ രവി, മോനി മുരുക്കുംപുഴ, രമേശൻ മുല്ലശ്ശേരി, സുകു, തുടിയാവൂർ വിജയൻ, ലക്ഷ്മി ഷൈജു, വൃന്ദ.ജി.നായർ, വത്സല കുമാരി, രഞ്ജിത്ത് മുരുക്കുംപുഴ, സന്തോഷ് യു.എം.എ തുടങ്ങിയവർ പങ്കെടുത്തു.