കർഷകസംഘം കൺവെൻഷനുകൾ

Friday 08 October 2021 7:47 AM IST

വർക്കല : കർഷകസംഘം വർക്കല സൗത്ത് വില്ലേജ് കൺവെൻഷൻ ഏരിയാ സെക്രട്ടറി വി.സുനിൽ ഉദ്ഘാടനം ചെയ്തു.സി. രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു.ബി.സുനിൽ കുമാർ,കെ.രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി. രത്നാകരൻ( പ്രസിഡന്റ്), ബി. സുനിൽകുമാർ (സെക്രട്ടറി), സാഹിദി ദേവി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു.വർക്കല നോർത്ത് വില്ലേജ് കൺവെൻഷൻ ഏരിയ സെക്രട്ടറി വി.സുനിൽ ഉദ്ഘാടനം ചെയ്തു.ടി.അജയകുമാർ,എൻ.അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സജീവ് നടയറ( പ്രസിഡന്റ്),ടി. അജയകുമാർ( സെക്രട്ടറി), കിഷോർ കുമാർ( ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.ചെമ്മരുതി വില്ലേജ് കൺവൻഷൻ കർഷക സംഘം ഏരിയാ സെക്രട്ടറി വി.സുനിൽ ഉദ്ഘാടനം ചെയ്തു.റോജി ശൈലേന്ദ്രൻ,ടി.എം.സിനി മോൻ,ലോക്കൽ സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ആർ.വിജയകുമാർ (പ്രസിഡന്റ്),ടി.എൻ. സിനി മോൻ ( സെക്രട്ടറി),മനോഹരൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.