പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്
Friday 08 October 2021 12:02 AM IST
ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റുമാരെ തിരഞ്ഞെടുക്കുന്നു. പ്രായം 18നും 30നും ഇടയിൽ. പട്ടികജാതി - വർഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. യോഗ്യത: ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്. അല്ലെങ്കിൽ സർവകലാശാല ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ അംഗീകൃത ഡിപ്ലോമയും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം 21ന് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നൽകണം.