പണം തട്ടിയ കേസിലെ പ്രതി പിടിയിൽ
Friday 08 October 2021 12:09 AM IST
എഴുകോൺ: കരിമ്പിൻ ജ്യൂസ് കച്ചവടക്കരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതിയെ എഴുകോൺ പൊലീസ് പിടികൂടി. എഴുകോൺ, കുണ്ടറ പൊലീസ് സ്റ്റേഷനുകളിൽ മോഷണം , കഞ്ചാവ് കടത്ത് , കൊലപാതക ശ്രമം, എന്നീ നിരവധി കേസുകളിലെ പ്രതിയായ നെടുമ്പായികുളം ചരുവിള പടിഞ്ഞാറ്റതിൽ വൈശാഖ് (33) ആണ് പൊലീസ് പിടിയിലായത്. 5ന് പൊതുപ്രവർത്തനായ നെടുമ്പായികുളം ചെട്ടിയാരഴികത്ത് വീട്ടിൽ ഷംസുദീനെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചീരങ്കാവ് ജംഗ്ഷനിൽ കരിമ്പിൻ ജ്യൂസ് കച്ചവടം നടത്തിവന്ന അമീർസിദ്ധിക്കിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസുകളിലാണ് അറസ്റ്റ്. എഴുകോൺ ഐ.എസ്.എച്ച്.ഒ ടി.എസ്. ശിവപ്രകാശിന്റെ നേതൃത്വത്തിൽ എസ്. ഐമാരായ എ.അനീസ്, ആർ. ജയചന്ദ്രൻ, കെ. ഉണ്ണികൃഷ്ണ പിള്ള, ജയപ്രകാശ്, എ.എസ്.ഐ സൻജീവ് , എസ്.പി. ഒ ശ്രീജേഷ്, ശിവകുമാർ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.