ബി.ജെ.പി ദേശീയ നിർവാഹക സമിതി: ശോഭയും അൽഫോൻസും പുറത്ത്

Friday 08 October 2021 12:50 AM IST

ന്യൂഡൽഹി: കേരളത്തിൽ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും പുതുതായി കുമ്മനം രാജശേഖരനും ഉൾപ്പെട്ട ബി.ജെ.പി ദേശീയ നിർവാഹക സമിതി പ്രഖ്യാപിച്ചു. ശോഭാ സുരേന്ദ്രനെയും അൽഫോൻസ് കണ്ണന്താനത്തെയും സമിതിയിൽ നിന്ന് ഒഴിവാക്കി.

പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് മെട്രോമാൻ ഇ. ശ്രീധരനും സമിതി അംഗമായിരുന്ന പി.കെ. കൃഷ്ണദാസുമുണ്ട്. മലയാളിയായ ദേശീയ വക്താവ് ടോം വടക്കൻ സ്ഥിരം ക്ഷണിതാവാണ്. സംസ്ഥാന പ്രസിഡന്റെന്നനിലയിൽ കെ. സുരേന്ദ്രനും സമിതിയിലുണ്ട്. നിയമസഭാ പാർട്ടി നേതാവെന്ന നിലയിൽ സമിതിയിലുണ്ടായിരുന്ന ഒ. രാജഗോപാൽ, ആ സ്ഥാനത്ത് ഇല്ലാത്തതിനാൽ ഒഴിവായി.

ദേശീയ നിർവാഹക സമിതിയിൽ 80 അംഗങ്ങളാണുള്ളത്. 35 ദേശീയ ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി ദേശീയ നേതൃത്വത്തിനും ആർ.എസ്.എസ് സംസ്ഥാന ഘടകത്തിനും താത്പര്യമുള്ളവരാണ് സമിതിയിലുള്ളത്. സംഘടനയിലും ഭരണരംഗത്തും നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരും സംഘടന അച്ചടക്കം ലംഘിച്ചവരുമാണ് പുറത്തായത്.

 വരുൺ ഗാന്ധിയെ ഒഴിവാക്കി

ലഖിംപൂർ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത വരുൺ ഗാന്ധി എം.പിയെയും അമ്മ മേനക ഗാന്ധി എം.പിയെയും ദേശീയ നിർവാഹകസമിതിയിൽ നിന്നും ഒഴിവാക്കി. വരുൺ ഗാന്ധി പിലിഭിത്തിലും മേനക ഗാന്ധി സുൽത്താൻപൂരിലും നിന്നുള്ള എം.പിമാരാണ്. ലഖിംപൂർ ഖേരിയിൽ നടന്ന അക്രമങ്ങളുടെ രണ്ട് വിഡിയോകൾ വരുൺ ഗാന്ധി ട്വീറ്റ് ചെയ്യുകയും പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. "വാഹനങ്ങളുമായി കർഷകരെ ഇടിച്ചു വീഴ്ത്തുന്ന ഈ വീഡിയോ ആരുടെയും മനമിളക്കുന്നതാണ്. ഈ വാഹനങ്ങളിലിരിക്കുന്നവരെയും വാഹന ഉടമകളെയും ഉടൻ അറസ്റ്റ് ചെയ്യണം." ട്വീറ്റിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെയും ശബ്ദമുയർത്തിയിരുന്നു.

 മ​ഹി​ള​മോ​ർ​ച്ച​യി​ലും ബി.​ജെ.​പി​യി​ലും​ ​കൂ​ട്ട​രാ​ജി

സു​ൽ​ത്താ​ൻ​ബ​ത്തേ​രി​:​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​യി​ ​കെ.​പി.​ ​മ​ധു​വി​നെ​ ​നി​യ​മി​ച്ച​തി​നെ​തി​രെ​ ​വ​യ​നാ​ട്ടി​ൽ​ ​ബി.​ജെ.​പി​ ​ബ​ത്തേ​രി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​യി​ലും​ ​മ​ഹി​ള​മോ​ർ​ച്ച​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ലും​ ​കൂ​ട്ട​രാ​ജി.​ ​പ​തി​മൂ​ന്നം​ഗ​ ​മ​ണ്ഡ​ലം​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​യും​ ​മ​ഹി​ള​മോ​ർ​ച്ച​ ​ഒ​മ്പ​തം​ഗ​ ​എ​ക്സി​ക്യു​ട്ടീ​വ് ​ക​മ്മി​റ്റി​യു​മാ​ണ് ​രാ​ജി​വ​ച്ച​ത്. നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ക്ര​മ​ക്കേ​ടി​നും​ ​സ്ത്രീ​ക​ളെ​ ​അ​പ​മാ​നി​ച്ച​തി​ലും​ ​ആ​രോ​പ​ണ​വി​ധേ​യ​നാ​യ​ ​വ്യ​ക്തി​യെ​ ​പ്ര​സി​ഡ​ന്റാ​ക്കി​യ​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ചാ​ണ് ​സ്ഥാ​ന​ങ്ങ​ൾ​ ​ഒ​ഴി​ഞ്ഞ​തെ​ന്ന് ​പാ​ർ​ട്ടി​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റ് ​കെ.​ബി.​ ​മ​ദ​ൻ​ലാ​ലും​ ​മ​ഹി​ള​മോ​ർ​ച്ച​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ല​ളി​ത​ ​വ​ത്സ​നും​ ​പ​റ​ഞ്ഞു.