ഭാരവാഹികളുടെ എണ്ണം 51ൽ കൂടില്ല, കരട് പട്ടികയുമായി നേതൃത്വം ഡൽഹിക്ക്

Friday 08 October 2021 12:55 AM IST

തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ എണ്ണം നേരത്തേ നിശ്ചയിച്ചതനുസരിച്ച് 51ൽ കൂടാത്തതരത്തിൽ കരട് പട്ടിക തയ്യാറാക്കി സംസ്ഥാന കോൺഗ്രസ് നേതൃത്വം. മിക്കവാറും ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ഡൽഹിക്ക് തിരിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഹൈക്കമാൻഡുമായി ചർച്ച നടത്തി പട്ടിക അന്തിമമാക്കുമെന്നാണ് സൂചന. എ.കെ. ആന്റണിയുമായടക്കം ഇരുവരും ചർച്ച നടത്തും. ശനിയും ഞായറുമായുള്ള ചർച്ചകളിലൂടെ പട്ടിക അന്തിമമാക്കാനാണ് നീക്കം.

മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരെയും 28 എക്സിക്യുട്ടീവ് അംഗങ്ങളെയുമാണ് തീരുമാനിക്കേണ്ടത്. ഇവരും പ്രസിഡന്റും മൂന്ന് വർക്കിംഗ് പ്രസിഡന്റുമാരും ഉൾപ്പെടെയാകും 51 പേർ.

വി.എസ്. ശിവകുമാർ, എ. ഷാനവാസ് ഖാൻ, എ.എ. ഷുക്കൂർ, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാനി, വി.ടി. ബൽറാം, അഡ്വ. അശോകൻ, ജെയ്സൺ ജോസഫ്, വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തലിബ്, ആര്യാടൻ ഷൗക്കത്ത്, അനിൽ അക്കരെ, സുമ ബാലകൃഷ്ണൻ, ബിന്ദു കൃഷ്ണ, സജീവ് മാറോളി തുടങ്ങിയ പേരുകൾ വിവിധ ഭാരവാഹി സ്ഥാനങ്ങളിലേക്ക് പരിഗണിക്കുന്നവരായുണ്ടെന്നറിയുന്നു.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റ് മുതിർന്ന നേതാക്കളും മുന്നോട്ടുവച്ച പേരുകളുൾപ്പെടെ പരിഗണിച്ചും മെറിറ്റ് മാനദണ്ഡമാക്കിയുമാണ് ഭാരവാഹികളുടെ കരട് പട്ടിക സംസ്ഥാന നേതൃത്വം തയ്യാറാക്കിയിരിക്കുന്നത്.

ഡൽഹിയിലെ ചർച്ചയിലുയരുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും അന്തിമപട്ടിക. ഡൽഹി യാത്രയ്ക്ക് മുന്നോടിയായി കരട് പട്ടിക തയ്യാറാക്കുന്നതിനായി കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവും വർക്കിംഗ് പ്രസിഡന്റുമാരും കൂടിക്കാഴ്ച നടത്തി.

 ഗ്രൂ​പ്പ് ​നോ​ക്കാ​തെഡി.​സി.​സി​ ​ഭാ​ര​വാ​ഹി​പ​ട്ടിക ന​ൽ​കാ​ൻ​ ​കെ.​പി.​സി.​സി​ ​നി​ർ​ദ്ദേ​ശം

​പു​തി​യ​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​ക​ര​ട് ​പ​ട്ടി​ക,​ ​ഗ്രൂ​പ്പ് ​പ​രി​ഗ​ണ​ന​ ​കൂ​ടാ​തെ,​ ​മെ​രി​റ്റ് ​മാ​ത്രം​ ​നോ​ക്കി​ ​ത​യ്യാ​റാ​ക്കി​ ​സ​മ​ർ​പ്പി​ക്കാ​ൻ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​ർ​ക്ക് ​കെ.​പി.​സി.​സി​യു​ടെ​ ​നി​ർ​ദ്ദേ​ശം.​ ​ഇ​ന്ന​ലെ​ ​കെ.​പി.​സി.​സി​ ​ആ​സ്ഥാ​ന​ത്ത് ​ചേ​ർ​ന്ന​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​യോ​ഗ​ത്തി​ലാ​ണ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​ത്.
കെ.​പി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളു​ടെ​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​പി​ന്നാ​ലെ​ ​ഡി.​സി.​സി​ ​ഭാ​ര​വാ​ഹി​ക​ളെ​യും​ ​പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ​നീ​ക്കം.​ ​അ​തി​ന് ​ശേ​ഷ​മാ​കും​ ​മ​ണ്ഡ​ലം​ ​പ്ര​സി​ഡ​ന്റു​മാ​രെ​ ​തീ​രു​മാ​നി​ക്കു​ക.​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​ക​ൾ​ക്ക് ​പ​ക​രം​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ ​വേ​ണോ,​ ​അ​തോ,​ ​ബ്ലോ​ക്ക് ​ക​മ്മി​റ്റി​ക​ൾ​ ​നി​ല​നി​റു​ത്തി​ ​പു​തു​താ​യി​ ​നി​യോ​ജ​ക​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ ​രൂ​പീ​ക​രി​ക്ക​ണോ​ ​എ​ന്ന​തി​ൽ​ ​പാ​ർ​ട്ടി​ ​നേ​തൃ​ത്വം​ ​ഉ​ട​ൻ​ ​തീ​രു​മാ​ന​മെ​ടു​ക്കും.
പു​തു​താ​യി​ ​നി​ല​വി​ൽ​ ​വ​ന്ന​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ക​ൾ​ ​തു​ട​ക്ക​ത്തിൽ
ഒ​രു​ ​അ​സം​ബ്ലി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഒ​ന്ന് ​എ​ന്ന​ ​നി​ല​യി​ലാ​ണെ​ങ്കി​ലും​ ​അ​ടു​ത്ത​ ​ഘ​ട്ട​ത്തി​ൽ​ ​ഒ​രു​ ​ബ്ലോ​ക്കി​ൽ​ ​ഒ​ന്നെ​ന്ന​ ​നി​ല​യി​ൽ​ ​വി​പു​ലീ​ക​രി​ക്കും.​ ​ന​വം​ബ​ർ​ ​പ​തി​നാ​ലി​ന​കം​ ​ഈ​ ​പ്ര​ക്രി​യ​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​ഡി.​സി.​സി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.
യൂ​ണി​റ്റ് ​ക​മ്മി​റ്റി​ക​ൾ​ ​(​സി.​യു.​സി​)​ ​പാ​ർ​ട്ടി​ക്ക് ​ആ​വേ​ശ​ക​ര​മാ​യ​ ​അ​ടി​ത്ത​റ​ ​പാ​കി​യ​താ​യി​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.​ ​എ​ല്ലാ​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ക​ളി​ലും​ ​ഒ​രു​ ​വ​നി​ത​യെ​ ​ഭാ​ര​വാ​ഹി​യാ​ക്കി​യ​തോ​ടെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​സ്ത്രീ​ക​ളെ​ ​വ​ലി​യ​ ​തോ​തി​ൽ​ ​ആ​ക​ർ​ഷി​ക്കാ​നാ​യി.​ ​കെ.​പി.​സി.​സി​ ​മാ​ർ​ഗ്ഗ​രേ​ഖ​ ​താ​ഴെ​ത്ത​ട്ടി​ൽ​ ​ന​ട​പ്പാ​ക്കി​യ​ത് ​പാ​ർ​ട്ടി​യി​ൽ​ ​അ​ച്ച​ട​ക്ക​വും​ ​ന​വീ​ക​ര​ണ​വു​മെ​ത്തി​ച്ചു.​ ​പാ​ർ​ട്ടി​ക്ക് ​സെ​മി​ ​കേ​ഡ​ർ​ ​പ​രി​വേ​ഷം​ ​ന​ൽ​കാ​നാ​യി.​ ​യൂ​ണി​റ്റ് ​ക​മ്മി​റ്റി​ ​തൊ​ട്ട് ​മു​ക​ളി​ലേ​ക്കു​ള്ള​ ​എ​ല്ലാ​ ​ക​മ്മി​റ്റി​ക​ൾ​ക്കും​ ​ഓ​ഫീ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​വി​ധാ​ന​മു​ണ്ടാ​ക​ണ​മെ​ന്നും​ ​പ്ര​സി​ഡ​ന്റ് ​നി​ർ​ദ്ദേ​ശി​ച്ചു.
വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി,​ ​പി.​ടി.​തോ​മ​സ് ​എം.​എ​ൽ.​എ​ ​എ​ന്നി​വ​രും​ ​സം​സാ​രി​ച്ചു.​ ​പു​തി​യ​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റു​മാ​ർ​ ​പ്ര​വ​ർ​ത്ത​ന​റി​പ്പോ​ർ​ട്ട് ​അ​വ​ത​രി​പ്പി​ച്ചു.​ ​ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മു​ള്ള​ ​ഒ​രു​ ​മാ​സ​ത്തെ​ ​പ്ര​വ​ർ​ത്ത​ന​ ​അ​വ​ലോ​ക​ന​വു​മു​ണ്ടാ​യി.