വരുമാന നഷ്ടം നികത്താൻ കേരളത്തിന് 2198.55 കോടി

Friday 08 October 2021 12:40 AM IST

ന്യൂഡൽഹി: ചരക്ക് സേവന നികുതി നടപ്പാക്കിയത് മൂലമുള്ള വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ കേരളത്തിന് 2,198.55 കോടി രൂപ കൂടി അനുവദിച്ചു. വരുമാന നഷ്ടം പരിഹരിക്കുന്നതിനായി സംസ്ഥാനങ്ങൾക്കും നിയമനിർമ്മാണ സഭകളുള്ള കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 40,000 കോടി രൂപയാണ് അനുവദിച്ചത്. 2021 ജൂലായ് 15 ന് 75,000 കോടി രൂപ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച തുക ഉൾപ്പെടെ നടപ്പു സാമ്പത്തിക വർഷത്തിൽ അനുവദിച്ച ആകെ തുക 1,15,000 കോടിയിലെത്തി. ഓരോ രണ്ട് മാസത്തിലും അനുവദിക്കുന്ന യഥാർത്ഥ സെസ് പിരിവിൽ നിന്നുള്ള സാധാരണ ജി.എസ്.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്.

4555.84 കോടി രൂപ കർണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052.15 കോടി പഞ്ചാബിനും ലഭിച്ചു. മേഘാലയ്ക്കാണ് ഏറ്റവും കുറഞ്ഞ തുക ലഭിച്ചത് 35.47 കോടി. ത്രിപുരയ്ക്ക് 100.88 കോടിയും ഗോവയ്ക്ക് 213.09 കോടിയും ലഭിച്ചു.

Advertisement
Advertisement